ഇടുക്കി: ബാങ്കില്‍ കയറി വനിതാ ജീവനക്കാരിയെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു. ഇടുക്കി പെരുവന്താനത്താണ് സംഭവമുണ്ടായത്. പെരുവനന്താനം വനിതാ സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറിയ രണ്ടുപേരാണ് ഭീഷണി മുഴക്കി നാലു പവന്റെ സ്വര്‍ണ മാല കവര്‍ന്നത്.

ബൈക്കില്‍ എത്തിയ രണ്ടുപേര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ബാങ്ക് ജീവനക്കാരിയായ കൊക്കയാര്‍ പള്ളത്തുകുഴി രജനിയുടെ കഴുത്തില്‍ വാക്കത്തിവച്ച്‌ ഭീഷണിപ്പെടുത്തി മാല തട്ടുകയായിരുന്നു. പിടിവലിക്കിടെ വാക്കത്തികൊണ്ട് രജനിയുടെ നെറ്റിയില്‍ മുറിവേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. രണ്ട് ജീവനക്കാരാണ് സാധാരണ ദിവസങ്ങളില്‍ ബാങ്കിലുണ്ടാവുക. എന്നാല്‍ വെള്ളിയാഴ്ച രജനിമാത്രമാണ് ഉണ്ടായിരുന്നത്.

മോഷ്ടാക്കള്‍ക്കായി തിരച്ചില്‍

രജനിയുടെ ബഹളം കേട്ട് അടുത്ത മുറിയിലെ കുടുംബശ്രീ വനിതാ കേന്ദ്രത്തിലുണ്ടായിരുന്ന യുവതി ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കുട്ടിക്കാനം ഭാ​ഗത്തേക്കാണ് മോഷ്ടാക്കള്‍ പോയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് കൊട്ടാരക്കര- ​ദിണ്ടു​ഗല്‍ ദേശിയപാതയിലും മറ്റു ​ഗ്രാമീണ റോഡുകളിലും തിരഞ്ഞെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. സംഭവത്തില്‍ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക