തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരത്താണ് സംഭവം. ഹൗസിങ് കോളനിയിലെ അടച്ചിട്ട വീടിനുള്ളിൽ രണ്ട് മോഷ്ടാക്കൾ കടക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ തടഞ്ഞു. ഇതോടെ വീട്ടുകാർക്ക് നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. നാട്ടുകാരെ ഭയപ്പെടുത്തിയ ശേഷം ഇവർ സ്കൂട്ടറിൽ രക്ഷപ്പെട്ടു.

വഞ്ചിയൂരിനടുത്തുള്ള സ്പെയർപാർട്‌സ് കടയിലാണ് ഇവർ എത്തിയത്. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കൾക്കായി നഗരത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. മോഷ്ടാക്കൾ വഞ്ചിയൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിന് നേരെ തോക്ക് ചൂണ്ടിയ കവർച്ചക്കാർ അവിടെ നിന്നും കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് നഗരത്തിൽ തിരച്ചിൽ ഊർജിതമാക്കി. മോഷ്ടാക്കൾ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണെന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക