ലഖ്​നോ: സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീന്‍ ഉവൈസിക്ക് മുന്നറിയിപ്പ് നല്‍കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സി.എ.എ പ്രതിഷേധവുമായി ഇനിയും തെരുവിലിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്നാണ്​ യോഗിയുടെ മുന്നറിയിപ്പ്​.സി.എ.എയുടെ പേരില്‍ വികാരം ഇളക്കിവിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത്​ എങ്ങനെ നേരിടണമെന്ന്​ സര്‍ക്കാറിന്​ അറിയാമെന്നാണ് യോഗി പ്രഖ്യാപിച്ചത് .

ഉവൈസി സമാജ്​വാദി പാര്‍ട്ടിയുടെ ഏജന്‍റായാണ്​ പ്രവര്‍ത്തിക്കുന്നതെന്ന്​ എല്ലാവര്‍ക്കും അറിയാം. സംസ്ഥാനത്ത്​ വികാരങ്ങള്‍ ഇളക്കിവിടാനാണ്​ ചിലരുടെ ശ്രമം. കലാപകാരികളെ ഒരിക്കലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ കയറ്റുമെന്നും യോഗി ആദിത്യനാഥ്​ അഭിപായപ്പെട്ടു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബി.ജെ.പിയുടെ ബൂത്തുതല കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ​. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടിരുന്നു. ഇത്​ അംഗീകരിച്ചില്ലെങ്കില്‍ മറ്റൊരു ഷഹീന്‍ബാഗ് യു.പിയില്‍ പൊട്ടിപ്പുറപ്പെടുമെന്നും ഉവൈസി ഓര്‍മിപ്പിച്ചിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക