കോട്ടയം: തുടര്‍ച്ചയായ മഴ, പ്രളയം എന്നീ സാഹചര്യത്തില്‍ അതിവേഗ റെയിലിന്റെ ഘടനയില്‍ കൂടുതല്‍ മാറ്റംവരുത്തേണ്ടിവരുമെന്ന് സൂചന.നേരത്തേ നീതി ആയോഗ് കെ-റെയിലിനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. തൂണുകളില്‍ ഉറപ്പിക്കുംവിധമുള്ള ആകാശപ്പാത കൂടുതല്‍ ദൂരത്തേക്ക് പരിഗണിക്കുമോ എന്നതാണ് അറിയാനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികച്ചെലവ് പരിഗണിച്ച്‌ സംസ്ഥാനം ഇതിനോട് താത്പര്യം കാണിച്ചിരുന്നില്ല. ഇരുവശത്തുമായി 800 കിലോമീറ്റര്‍ ഭിത്തി നിര്‍മിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ തൂണുകളില്‍ ഉറപ്പിച്ച ആകാശപ്പാതയല്ലേ നല്ലതെന്നായിരുന്നു നീതി ആയോഗ് ചോദിച്ചിരുന്നത്.292.7 കിലോമീറ്ററില്‍ സാധാരണ പ്രതലത്തിലൂടെയും 101 കിലോമീറ്ററില്‍ മലയും െചരിവും ഇടിച്ചെടുത്ത പ്രതലത്തിലൂടെയുമാണ് പാളം കടന്നുപോകുന്നത്.

കെ-റെയിലിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച്‌ തൂണുകളിലെ പാത 88 കിലോമീറ്റര്‍ മാത്രമാണ്. ദക്ഷിണ റെയില്‍വേ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ 140 കിലോമീറ്റര്‍ ദൂരത്ത് പാടങ്ങളിലൂടെയാണ് പാത പോകുന്നത്. ഇൗ സാഹചര്യത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കുമ്ബോള്‍ തൂണിലെ ആകാശപ്പാതയുടെ ദൂരം കൂട്ടേണ്ടിവന്നേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക