എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ റെയിലിന്റെ ഗുണഫലങ്ങള്‍ വിശദീകരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മണ്ഡല പര്യടനത്തിനിടെ തൃക്കാക്കരയിലെ വോട്ടറായ തന്റെ ഒരു പരിചയക്കാരനെ ചൂണ്ടിക്കാട്ടിയായിരുന്നു ജോ ജോസഫ് കെ റെയിലിന്റെ ഈ ആവശ്യകത വിവരിച്ചത്. നമ്മളുടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന, കൃത്യ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്ന, സുഖ സൗകര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന കെ റെയില്‍ പദ്ധതിയെ നമ്മള്‍ക്ക് പിന്തുണയ്ക്കാതിരിക്കാനാവുമോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
ജോ ജോസഫിന്റെ വാക്കുകള്‍-
ഇദ്ദേഹത്തിന്റെ ഭാര്യ എന്റെ രോഗിയാണ്. എനിക്ക് വ്യക്തമായി അറിയാവുന്നവരാണ്. കോഴിക്കോട് ആര്‍കേവ്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയാണ് അവര്‍. ഇപ്പോള്‍ ലീവ് എടുത്തിരിക്കുകയാണ്. പോയിവരാന്‍ പറ്റാത്തത് കൊണ്ടാണ്.
‘അതുകൊണ്ടാണ് കെ റെയില്‍ വേണമെന്ന് ഞാന്‍ പറയുന്നത്. കെ റെയില്‍ വേണെന്ന് ആദ്യം ഞാന്‍ പറഞ്ഞ ആളുകളില്‍ ഒരാളാണ് ഇദ്ദേഹം. കെ റെയില്‍ ഉണ്ടെങ്കില്‍ ദിവസവും പോയി വരാം.’
‘കെ റെയിലിന്റെ സ്ത്രീ പക്ഷം ചര്‍ച്ച ചെയ്യപ്പെടണം. എന്റെ ഭാര്യ എല്ലാ ദിവസവും തൃശ്ശൂര്‍ പോയി വരുന്ന വ്യക്തിയാണ്. അതിന്റെ ടെന്‍ഷന്‍ എനിക്കേ അറിയാവു. റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.’
‘എന്തുമാത്രം സ്ത്രീകളാണ് ദൂരം കാരണം പ്രമോഷന്‍ എടുക്കാതിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ പച്ചക്കറി അരിയുന്ന എത്ര സ്ത്രീകളാണ് ഉള്ളത്. വികസനം മാത്രമാണ് അജണ്ട. കെ റെയിലിന്റെ സ്ത്രീ പക്ഷത്തെ കുറിച്ച് ലേഖനം എഴുതിക്കൊണ്ടികരിക്കുകയാണ്’, എന്നും ഡോ. ജോ ജോസഫ് പറയുന്നു. വീഡിയോ ജോ ജോസഫ് തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു കുറിപ്പിന് ഒപ്പം പങ്കുവയ്ക്കുയും ചെയ്തു.
കുറിപ്പ് പൂര്‍ണ്ണരൂപം-
ദിവസവും ജോലിയുടെ ഭാഗമായി മറ്റ് ജില്ലയില്‍ പോയി വരുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് യാത്ര എന്നത് വല്ലാത്ത ബുദ്ധിമുട്ടാണ് എന്നത് എനിയ്ക്ക് വ്യക്തമായി അറിയുന്ന കാര്യമാണ്. അപ്പോഴാണ് കോഴിക്കോട് ജോലി ചെയ്യുന്ന എറണാകുളംകാരിയായ ഒരു സഹോദരി ചികിത്സയ്ക്കായി എന്റെ അടുത്ത് വരുന്നത്. ദുഷ്‌കരമായ യാത്രകള്‍ കാരണം അവര്‍ ലീവില്‍ പ്രവേശിച്ചു. നോക്കൂ… സാധാരണക്കാരുടെ ജീവിതത്തില്‍ യാത്രകള്‍ എത്ര പ്രധാനമാണ്. നമ്മളുടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന, കൃത്യ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്ന, സുഖ സൗകര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന കെ റെയില്‍ പദ്ധതിയെ നമ്മള്‍ക്ക് പിന്തുണയ്ക്കാതിരിക്കാനാവുമോ?