കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്ബില്‍ രാജു ആണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. വിദ്യാ‍ര്‍ത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക