കോഴിക്കോട് : കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതു പുറത്തുകൊണ്ടുവരണം. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. തലേദിവസം ആ ഹോട്ടലിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം.

ആ ഹോട്ടലിൽ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകൾക്ക് പിറകേ പോയ വാഹനങ്ങൾ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലിൽ തലേദിവസം ചില പ്രശ്‌നങ്ങൾ ഉണ്ടായതായാണു വിവരം ലഭിച്ചത്. തങ്ങൾക്കു കിട്ടിയിട്ടുള്ള വിവരം അനുസരിച്ച്‌ അതൊരു സാധാരണ മരണമല്ല. ഇതുസംബന്ധിച്ചു പിന്നീടു കൂടുതൽ വെളിപ്പെടുത്താമെന്നും സതീശൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക