കൊച്ചി: പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുെട കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തുദിവസത്തിനകം സ്വമേധയാ എടുത്തുമാറ്റാം. കൊടിമരങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് വിവിധ പാതയോരങ്ങളിൽ ആയി എണ്ണമറ്റ കൊടിമരങ്ങൾ ആണ് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം എടുത്തുമാറ്റുക പ്രായോഗികമാണോ എന്ന സംശയം ഉയരുന്നുണ്ട്. സർക്കാരിന് ഈ വിഷയത്തിലുള്ള നിലപാടും നിർണായകമാകും. ഏതായാലും ഹൈക്കോടതി വിധിയെ രാഷ്ട്രീയ പാർട്ടികൾ പരസ്യമായി എതിർക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക