വൈറ്റില: മാസ്‌ക് വെക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരേ മരട് പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധ സമയത്ത് ജോജു മാസ്‌ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നിരവധി രാഷ്ട്രീയ-സിനിമ പ്രവര്‍ത്തകര്‍ ജോജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക