മരക്കാര്‍ സിനിമ ഒ. ടി ടി. റിലീസിനൊപ്പം തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ നീക്കം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമസോണുമായി നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ചര്‍ച്ച നടത്തി. ആമസോണ്‍ അനുവദിച്ചാല്‍ ഒ ടി ടി പ്ലാറ്റ്ഫോമിനൊപ്പം 10 ദിവസത്തേക്ക് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് നീക്കം.മരക്കാര്‍ സിനിമയുടെ ഒ ടി ടി റിലീസ് തീരുമാനം സിനിമാ സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒ ടി ടി റിലീസിനൊപ്പം തെരഞ്ഞെടുത്ത ഏതാനും തിയറ്ററുകളിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മതാവ് ആന്‍റണി പെരുമ്ബാവൂര്‍ നീക്കം തുടങ്ങിയത്.100 തീയേറ്ററുകളിലെങ്കിലും റിലീസിനൊപ്പം സിനിമ എത്തിക്കാനാണ് ശ്രമം.

എന്നാല്‍ ഇതിന് ആമസോണിന്‍്റെ അനുമതി വേണം. അതിനായുള്ള പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആന്‍റണി പെരുമ്ബാവൂരിന്‍്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും മരക്കാര്‍ റിലീസ് ചെയ്തേക്കു.തിയേറ്റര്‍ ഉടമകളുടെ സംഘടന സഹകരിച്ചാല്‍ തെരഞ്ഞെടുത്ത തിയേറ്ററുകള്‍ക്കും സിനിമ നല്‍കും. ആമസോണ്‍ അനുമതി നല്‍കിയാല്‍ നിലവിലുള്ള കരാര്‍ തുകയില്‍ കുറവു വരുത്തും. നിര്‍മാതാവിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. കുറവ് വരുന്ന തുക തിയേറ്ററുകളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.

10 ദിവസം മാത്രമായിരിക്കും തിയേറ്ററുകളില്‍ മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കുക. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് തിയേറ്ററുകളില്‍ എത്തി സിനിമ കാണാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.എന്നാല്‍ ഫിയോക്കിന്‍്റെ ചില നേതാക്കള്‍ക്ക് പുതിയ നീക്കത്തില്‍ എതിര്‍പ്പുണ്ട്. ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍, തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ല എന്ന് മുന്‍തീരുമാനം മരക്കാറിനും ബാധകമാണ് എന്നാണ് ഇവരുടെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക