തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ നനോ സയന്‍സ് ഗവേഷക ദീപ പി മോഹന്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ജാതിവിവേചനം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.എംജി സര്‍വകലാശാല നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ദലിത് ഗവേഷക ദീപ പി മോഹന്‍ ഇന്നലെ ആരോപിച്ചിരുന്നു.

മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചറും കോട്ടയം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വിഎന്‍ വാസവനും പരാതി പിന്‍വലിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ദീപ പറഞ്ഞിരുന്നു.ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക