തിരുവനന്തപുരം:കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് കെഎസ്‌ആര്‍ടിസി എല്ലാ മാസവും സര്‍ക്കാര്‍ ധനസഹായത്തിലാണ് ശമ്ബളം നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് 1700 കോടി രൂപയാണ്. ഈ വര്‍ഷം ഇതിലും കൂടുതല്‍ നല്‍കേണ്ടി വരും.

സാധാരണ ഒരു സ്ഥാപനത്തില്‍ സമരം നടത്തിയാല്‍ ആ ദിവസം കമ്ബനി കടുത്ത നഷ്ടം നേരിടേണ്ടി വരും. പക്ഷേ കെഎസ്‌ആര്‍ടിസിയില്‍ അങ്ങനെ അല്ല സ്ഥിതി. പണിമുടക്കിനൊപ്പം ഡയ്സ്നോണ്‍ കൂടിയായതോടെ നഷ്ടം കുറയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി വരുമാനവും ചെലവും ഇതിന് തെളിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ആഴ്ച ശരാശരി ഒരു ദിവസത്തെ വരുമാനം 4.5 കോടി രൂപയാണ്. ഇതില്‍ രണ്ടരക്കോടി രൂപ ഇന്ധന ചെലവ് ആകും. ശമ്ബള 2.8 കോടി രൂപയും. അതായത് ബസുകള്‍ ഓടാതിരിക്കുകയും ശമ്ബളം നല്‍കാതിരിക്കുകയും ചെയ്താല്‍ ഒരു് ദിവസം 80 ലക്ഷത്തോളം ചെലവ് ചുരുക്കാനാകും.

രണ്ട് ദിവസം പണി മുടക്കിയാല്‍ ലക്ഷക്കണക്കിന് രൂപ ചിലവ് കുറയും . കഴിഞ്ഞ മാസം 84 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി ജിവനക്കാര്‍ക്ക് ശമ്ബളം നല്‍കാനായി ചെലവഴിച്ചത്. സിഎജി റിപ്പോര്‍ട്ട് അനുസരിച്ച്‌ 2019 മാര്‍ച്ച്‌ 31-ന് അവസാനിച്ച വര്‍ഷത്തില്‍ 1431കോടി രൂപയായിരുന്നു കെഎസ്‌ആര്‍ടിസിയ്ക്ക് നഷ്ടം. കോവിഡ് കാരണം ബസ് ഓടിക്കാതെ ശമ്ബളം നല്‍കിയതിനാല്‍ 2020 ലും 2021 ലും നഷ്ടം ഇതിലും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക