തിരുവനന്തപുരം: കേരളത്തില്‍ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവര്‍ത്തനത്തിന് ക്ലീന്‍ ചിറ്റ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്.പോലീസിന്റേത് സ്വാഭാവിക നടപടിയാണ്. വട് ലക്കി ഊര് മൂപ്പന്‍ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മില്‍ ആയിരുന്നു തര്‍ക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക