തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചര്‍ച്ച നടത്തും.സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍നിന്ന് അതിശക്തമായ ആവശ്യം ഉയരുന്നുണ്ടെങ്കിലും ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്കുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ വിദഗ്ധ സമിതി യോഗം ചേര്‍ന്ന് ആവശ്യങ്ങള്‍ പരിശോധിച്ചേക്കും. കോവിഡ് ഇളവുകള്‍ മന്ത്രിസഭാ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.
വ്യാപാരികളുമായി വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
പെരുന്നാള്‍ വരുന്നതിനാല്‍ ശനി, ഞായര്‍ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും ദിവസവും കട തുറക്കണമെന്നും ആവശ്യമുണ്ട്. ജുമുഅ, ബലിപെരുന്നാള്‍ നമസ്കാരങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കണമെന്ന് മുസ്ലിംസംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതടക്കമുള്ള കാര്യങ്ങളും വിദഗ്ധസമിതി പരിശോധിക്കും.
വ്യാപാരികളുടെ സംഘടന സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് കട തുറക്കുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. ഇളവ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ദൈനംദിന ജോലിയെടുത്ത് ജീവിക്കുന്നവര്‍ വന്‍ പ്രതിസന്ധിയിലാണ്. നിയന്ത്രണങ്ങളുടെ രീതിയെക്കുറിച്ചും കനത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവ് വേേണാ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനത്തിന് ശമനവുമില്ല. ഇത്രനാള്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പത്തില്‍ താഴെ എത്തിക്കാനായിട്ടില്ല. ഇതാണ് സര്‍ക്കാറിന് വെല്ലുവിളിയാകുന്നത്.