കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായി വിമാന മാര്‍ഗം ലംബോര്‍ഗിനി കാറെത്തി. ഇന്നലെ പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കൊണ്ടുവന്നത്. അബുദാബിയിലെ വ്യവസായിയായ മലപ്പുറം തിരൂര്‍ സ്വദേശി റഫീഖ് ആണ് ലംബോര്‍ഗിനി കേരളത്തിലെത്തിച്ചത്.

വിമാനമാര്‍ഗം വണ്ടി കൊണ്ടുവരുന്നതിന് ഏകദേശം പത്ത് ലക്ഷം രൂപ ചെലവായി. സാധാരണയായി കപ്പലിലാണ് വിദേശത്തുനിന്ന് കാറുകള്‍ കൊണ്ടുവരാറുള്ളത്. കാര്‍ അബുദാബി രജിസ്‌ട്രേഷനിലുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് വണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതുപ്രകാരം വിദേശത്തുനിന്ന് കൊണ്ടുവരുന്ന കാറുകള്‍ക്ക് ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. വണ്ടി ആറ് മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. ആറ് മാസം കഴിഞ്ഞാല്‍ ഇത് മടക്കിക്കൊണ്ടുപോകണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക