മുംബെ: മുംബൈ ആഡംബരകപ്പല്‍ ലഹരിപാര്‍ട്ടികേസുമായി എന്‍സിബി അറസ്റ്റ് ചെയ്തു ജയിലില്‍ കിടക്കുന്ന മകന്‍ ആര്യന്‍ ഖാന് മണിയോഡര്‍ അയച്ച്‌ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മുംബൈയിലെ ആതര്‍ റോഡ് ജയിലാണ് ആര്യന്‍ ഇപ്പോള്‍ ഉള്ളത്.

ഇവിടേക്കാണ് നടന്‍ മണിയോഡര്‍ അയച്ചതെന്നാണ് വിവരം. പരമാവധി തുകയായ 4,500 രൂപ മണിയോഡര്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 11 ന് ആണ് ഈ തുക ആര്യന്‍ ഖാന്റെ പേരില്‍ ജയിലിലേക്ക് വന്നതെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ആര്യന്‍ ഖാന് ഈ പണം ഉപയോഗിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക