മലപ്പുറം: നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് വാട്സാആപ് വഴി കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വണ്ടൂര്‍ വി.എം.സി ഗവൺമെൻറ് ഹൈസ്ക്കൂള്‍ പരിസരത്ത് രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാറപ്പുറവന്‍ ഹൗസില്‍ സനിര്‍ 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ്‌ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച്‌ കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സനിര്‍ വണ്ടൂര്‍ ടി.ബി കുന്നില്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ പിറകു വശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക