ഗുരുഗ്രാം: മരുമകളെയും വാടകയ്ക്ക് താമസിക്കുന്ന മൂന്ന് പേരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 67കാരന്‍ ജയിലില്‍ തുങ്ങിമരിച്ചു. ഗുരുഗ്രാമിലെ ഭോണ്ട്‌സി ജയിലാണ് മുന്‍സൈനികന്‍ തോര്‍ത്ത് ഉപയോഗിച്ച് തൂങ്ങിമരിച്ചത്. ഓഗസ്റ്റ് 25നായിരുന്നു ഇയാള്‍ കൊലപാതകം നടത്തതിയത്.
രാവിലെ ആറരയോടെ ഇയാളെ ജയിലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹാജര്‍ വിളിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചതായും ജയില്‍ അധികൃതര്‍ പറഞ്ഞു.വാടകക്കാരനുംമരുമകളും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായത്.
മരുമകള്‍ സുനിത, വാടകക്കാരന്‍ കൃഷന്‍കുമാര്‍, ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയുമാണ് പുലര്‍ച്ച രണ്ടരയോടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. നാലുപേരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.