കോട്ടയം: പാലാ സെന്‍ തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിതിനയ്ക്ക് നാട് കണ്ണീരോടെ വിട നല്‍കി.നിതിന താമസിച്ചിരുന്ന വാടക വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധു വീട്ടില്‍ എത്തിച്ചു. നിതിനയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് പോസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, പ്രതി അഭിഷേകിനെ അല്‍പസമയത്തിനകം ക്യാംപസില്‍ എത്തിച്ച്‌ തെളിവെടുക്കും.പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. നിതിനാ മോളെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക