കൊല്ലം: പട്ടികജാതി വിഭാഗത്തില്‍പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത യുവാവ് അറസ്റ്റില്‍.ആലപ്പുഴ കഞ്ഞിക്കുഴി പതിനൊന്നാം മൈല്‍ ചിറപ്പുറത്ത് വീട്ടില്‍ കിരണ്‍ (19) ആണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് സ്നേഹം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ കഞ്ഞിക്കുഴിയുള്ള കിരണിെന്റ വീട്ടില്‍ എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. വൈദ്യപരിശോധനയില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ചാത്തന്നൂര്‍ അസിസ്റ്റന്റ് കമീഷണര്‍ ജി. ഗോപകുമാര്‍, കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍, എസ്.ഐമാരായ സുജിത്ത് ജി. നായര്‍, ആശാ വി. രേഖ, ഷിഹാസ്, ഗിരീശന്, അഷ്ടമന്‍, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തി പ്രതിയെ പിടികൂടിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക