തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ ആ​ശ​ങ്ക​ജ​ന​ക​മ​ല്ലെ​ന്ന്​ കെ.​എ​സ്.​ഇ.​ബി വി​ല​യി​രു​ത്തി.ചെ​റി​യ ചി​ല സം​ഭ​ര​ണി​ക​ള്‍ തു​റ​ന്നു. പ്ര​ധാ​ന അ​ണ​െ​ക്ക​ട്ടു​ക​ള്‍ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.ഇ​ടു​ക്കി​യി​ല്‍ 79.86 ശ​ത​മാ​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ത്തെ ജ​ല​നി​ര​പ്പ്. ഇ​ട​മ​ല​യാ​ര്‍ 81.15, ബാ​ണാ​സു​ര സാ​ഗ​ര്‍ 81.07 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ല. സം​ഭ​ര​ണ​ശേ​ഷി അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ലി​ന്​ ഏ​റെ താ​ഴെ ആ​യ​തി​നാ​ല്‍ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബോ​ര്‍​ഡ്​ അ​റി​യി​ച്ചു. ക​ക്കി​യി​ല്‍ 79.38 ശ​ത​മാ​ന​മാ​ണ്​ ജ​ല​നി​ര​പ്പ്. അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ലി​ലേ​ക്ക് എ​ത്താ​ന്‍ 1.15 മീ​റ്റ​ര്‍ (16.42 ദ​ശ​ല​ക്ഷം ഘ​ന മീ​റ്റ​ര്‍) കൂ​ടി വേ​ണം. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ ക​ക്കി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച്‌​ പ​ര​മാ​വ​ധി ശേ​ഷി​യി​ല്‍ വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു.ചെ​റു​കി​ട ജ​ല​സം​ഭ​ര​ണി​ക​ളാ​യ കു​ണ്ട​ള, പൊ​രി​ങ്ങ​ല്‍​ക്കു​ത്ത്, മൂ​ഴി​യാ​ര്‍ എ​ന്നി​വ തു​റ​ന്നു. ലോ​വ​ര്‍ പെ​രി​യാ​ര്‍ (പാ​മ്ബ്ല), ക​ല്ലാ​ര്‍​ക്കു​ട്ടി തു​ട​ങ്ങി​യ​വ​യും നി​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​യി​ല്‍​നി​ന്ന്​ ജ​ലം തു​റ​ന്നു​വി​ടും. പ​റ​മ്ബി​ക്കു​ളം-​ആ​ളി​യാ​ര്‍ ക​രാ​റി​െന്‍റ ഭാ​ഗ​മാ​യ കേ​ര​ള ഷോ​ള​യാ​റി​ല്‍ ര​ണ്ടു മെ​ഷീ​നും പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു​തു​ട​ങ്ങി. പൂ​ര്‍​ണ ജ​ല​നി​ര​പ്പി​ലെ​ത്താ​ന്‍ 1.60 അ​ടി കൂ​ടി വേ​ണം. ഈ ​അ​ണ​ക്കെ​ട്ട്​ തു​റ​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ്​ ത​മി​ഴ്നാ​ട്​ സ​ര്‍​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ പ​റ​മ്ബി​ക്കു​ളം ജ​ല​സം​ഭ​ര​ണി​യി​ല്‍​നി​ന്ന്​ 4400 ക്യൂ​സെ​ക്സ് (124.6 ക്യൂ​മെ​ക്സ്) ജ​ലം ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് ഷോ​ള​യാ​റി​ല്‍​നി​ന്ന് കേ​ര​ള ഷോ​ള​യാ​റി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കു​ന്നി​ല്ല. കേ​ന്ദ്ര ജ​ല​ക​മീ​ഷ​െന്‍റ കീ​ഴി​ലു​ള്ള അ​ര​ങ്ങാ​ലി​യി​ലെ ജ​ലം അ​ള​ക്കു​ന്ന സ്ഥ​ല​ത്ത് ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ 1.32 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ്. അ​പ​ക​ട​നി​ല 8.10 മീ​റ്റ​റാ​ണ്. ചാ​ല​ക്കൂ​ടി ന​ദീ​ത​ട​ത്തി​ല്‍ ആ​ശ​ങ്ക​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക