നാഗ്പുര്‍: യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്.ഇവരുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.നഗ്പുര്‍ യശോദരനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി.യുവതി ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്. വീഡിയോയില്‍ പറയുന്ന മരുന്ന് കഴിക്കാനും ഇയാള്‍ നിര്‍ദേശിച്ചു.ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില വളരെ മോശമായി. തുടര്‍ന്ന് വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക