അമ്പലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ആലപ്പുഴ അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ അപ്പുക്കുട്ട (62) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയത്. തിരികെ എത്താന്‍ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വള്ളം ആറില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു.നാട്ടുകാരും അമ്ബലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും രാത്രി വളരെ വൈകിയും തെരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താനായില്ല. ഇന്നലെ തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.അമ്ബലപ്പുഴ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച്‌ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക