തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകര്‍ക്കുമെന്നും വനിത വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്ററിലൂടെ ഭീഷണി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.ഫാമിലി കൗണ്‍സിലിങ്ങിനിടയില്‍ മര്യാദയില്ലാതെ ആണുങ്ങളുടെ മെക്കിട്ട് കേറുന്ന വനിത വക്കീലിന്റെ തല തെറിപ്പിക്കുമെന്നാണ് പോസ്റ്ററിലെ വരികളുടെ തുടക്കം.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിലാണ് കടലാസില്‍ എഴുതിയ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. തലശ്ശേരി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി സ്ഥലത്ത് പരിശോധന നടത്തി. കടലാസില്‍ പേന ഉപയോഗിച്ച്‌ എഴുതിയ വരികളില്‍ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയും അസഭ്യത്തോടെയാണ് വിമര്‍ശിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബ കോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കമുണ്ടായിരുന്നത്രെ. ഇതാകാം ഭീഷണിക്ക് പിറകിലെന്ന് സംശയിക്കുന്നു. പോരാട്ടം എന്ന പേരിലാണ് പോസ്റ്ററിലെ വരികള്‍ അവസാനിക്കുന്നത്. എന്നാല്‍, മാവോവാദി സംഘടനകളമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക