കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നല്‍കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായാണ് പരാതി .ക്രൈം സ്‌റ്റോറി മലയാളം എന്ന എഫ് ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക