മധ്യകേരളത്തിലെ ഡിസൈനർവെയർ രംഗത്ത്‌ പുതുതരംഗം സൃഷ്ടിക്കാൻ ഡിസൈനർമാരുടെ ടാലന്റ്‌ പൂളുമായി ജാൻവി ഡിസൈൻ ഏറ്റുമാനൂരിൽ പ്രവർത്തനം തുടങ്ങി.സെപ്റ്റംബർ 16-ന്‌ പ്രശസ്ത ഭരതനാട്യം നർത്തകിയും കൊറിയോഗ്രാഫറും അഭിനേത്രിയുമായ പാരീസ്‌ ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. ജാൻവി ഡിസൈൻ ഒട്ടേറെ പുതുമകളുള്ള ഒരു ഡിസൈനർവെയർ ബൊട്ടീക്ക്‌ ആണ്‌.കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി വിജയകരമായി പ്രവർത്തിക്കുന്ന എസ്‌.എം.എസ്‌.ഫാഷൻ സ്കൂളിന്റെ സഹോദരസ്ഥാപനമാണ്‌ ഏറ്റുമാനൂർ പേരൂർ റോഡിൽ പ്രവർത്തിക്കുന്ന ജാൻവി ഡിസൈൻ. ഒരു പ്രമുഖ ഫാഷൻ സ്കൂളിന്റെ ഭാഗമായി പൊതുജനങ്ങൾക്ക്‌ പ്രാപ്യമായ ഒരു ഡിസൈൻ കൺസൾട്ടൻസി എന്ന സങ്കല്പംതന്നെ പൊതുവേ പരിചിതമല്ലാത്ത ഒരു ആശയമാണ്‌. ഈ നെറ്റ്‌വർക്കിനെ ഒന്നിച്ചുനിർത്തുന്നതും നയിക്കുന്നതും ജാൻവി ഡിസൈന്റെ ക്രിയേറ്റീവ്‌ ഡയറക്ടറും എസ്‌.എം.എസ്‌. ഫാഷൻ സ്കൂളിന്റെ പ്രിൻസിപ്പലുമായ സൂര്യ പ്രദോഷ്‌ ആണ്‌. സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാവിധ ആഘോഷങ്ങൾക്കും ഉതകുന്ന ഈസ്റ്റേൺ, വെസ്റ്റേൺ, ഫ്യൂഷൻ രീതികളിലുള്ള ഡിസൈൻസ്‌ ആണ്‌ ജാൻവിയുടെ പ്രത്യേകത

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക