ഏറ്റുമാനൂര്‍: നാഗാലാന്‍ഡില്‍ നിന്നു കോട്ടയത്തേക്കു പുറപ്പെട്ട ലോറിയില്‍ കയറിക്കൂടിയ പെരുമ്ബാമ്ബ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ പാമ്ബിനെ രക്ഷിച്ച്‌ ചാക്കിലാക്കി വനം വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം.

കോട്ടയത്തേക്കു പുറപ്പെട്ട ലോറിക്ക് അടിയിലാണ് പെരുമ്ബാമ്ബ് കയറിക്കൂടിയത്.ഇതറിയാതെയാണ് ഡ്രൈവര്‍ കിലോമീറ്ററുകളോളം വാഹനം ഓടിച്ചത്. പട്ടിത്താനം കവലയില്‍ ഉച്ചഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ചൂടു സഹിക്കാനാവാതെ പാമ്ബ് പുറത്തുചാടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുമ്ബാമ്ബിനെ ആദ്യം കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദാണ്. വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. ഓട്ടോതൊഴിലാളികള്‍ കാട്ടിക്കൊടുത്തപ്പോഴാണ് സംഭവം ലോറി ഡ്രൈവര്‍ അറിയുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും വരെ കാത്തിരുന്നാല്‍ പെരുമ്ബാമ്ബ് വാഹനത്തിനടിയില്‍പെട്ട് അപകടത്തിലാകുമെന്നു മനസ്സിലാക്കിയ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. 30 കിലോ തൂക്കവും12 അടി നീളവുമുള്ള പാമ്ബിനെ ചാക്കിലാക്കാന്‍ ആദ്യം നാട്ടുകാരൊന്നു ഭയന്നു. ഓട്ടോറിക്ഷാ തൊഴിലാളി തങ്കച്ചന്‍ മുന്നിട്ടിറങ്ങിയതോടെ ആളു ചാക്കിലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക