ബെം​ഗളൂരു: ബെംഗ്ലൂരുവില്‍ മലയാളികളുടെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി. ബെംഗ്ലൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേര്‍ അറസ്റ്റില്‍ ആയി. അനേക്കല്‍ ഗ്രീന്‍ വാലി റിസോര്‍ട്ടിലായിരുന്നു ലഹരിപാര്‍ട്ടി. ബംഗ്ലൂരുവിലെ ഐടി ജീവനക്കാരും കോളേജ് വിദ്യാര്‍ഥികളുമാണ് പിടിയിലായ മലയാളികള്‍.

മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. നിരോധിത ലഹരിവസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകള്‍ , ഏഴ് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക