കോണ്‍ഗ്രസിനുളളില്‍ വന്‍ പ്രതിസന്ധി തുടരുകയാണ്. തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരേയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കോണ്‍ഗ്രസിനുളളില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്.കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെയാണ് ഇത്തരം ഒരു പടയൊരുക്കം നടക്കുന്നത് കോണ്‍ഗ്രസിന് തന്നെ ഒരു വലിയ തിരിച്ചടിയാണ്. ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനും സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തര്‍ക്കം ഇപ്പോള്‍ നടന്നത്. തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂടിയ യോഗത്തിന് ഇടയിലായിരുന്നു വാക്ക് തര്‍ക്കം രൂക്ഷമായത് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വാക്ക് തര്‍ക്കം ഉണ്ടായത്. ഈ മാസം 23 നാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ഇതിനോടകം തന്നെ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. അത് മാത്രമല്ലഇതേ ചൊല്ലി യോഗത്തില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടായി. ഇതോടെ കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ ഡിസിസിക്ക് പരാതി നല്‍കി. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ഡിസിസി ഇടപെട്ടത് ഫലം ചെയ്തില്ല എന്ന്ഇതോടെ വ്യക്തമായി. അതോടൊപ്പം നഗരഭരണം ഏകോപിപ്പിക്കാനും പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഉപസമിതിയെ ഡിസിസി നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയോട് ആലോചിക്കാതെയാണ് ഇപ്പോഴും പല പ്രധാന തീരുമാനങ്ങളുഎടുക്കുന്നതെന്ന് വിമത കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്ന ആരോപണം അധ്യക്ഷക്കെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് 23 ന് പരിഗണിക്കാനാണ് തീരുമാനം.നിലവില്‍ ഇരുമുന്നണികള്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് തൃക്കാക്കര നഗരസഭയില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 22 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് വേണ്ടത്. 43 പേരില്‍ യുഡിഎഫിന് 21 പേരും എല്‍ഡിഎഫിന് 17 പേരുമാണുള്ളത്. യുഡിഎഫ് വിമതരായ അഞ്ച് പേര്‍ കൗണ്‍സിലില്‍ ഉണ്ട്. ഇതില്‍ നാല് പേര്‍ യുഡിഎഫിനൊപ്പവും ഒരാള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. നിലവില്‍ ഒരാളുടെ പിന്തുണമാത്രം മതി യുഡിഎഫിന് ഭരണം തുടരാന്‍. എന്നാല്‍ മുഴുവന്‍ സ്വതന്ത്രരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്ന് ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. അതേസമയം ഭരണ സമിതിയില്‍ യുഡിഎഫിന് കൃത്യമായ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണം അട്ടിമറിക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫും കരുതുന്നത്.ഏതായാലും മൊത്തത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുടെ സീസണാണ്. കാരണം ഇതിന് മുന്‍പ് ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നും യു ഡി ഫിന് ഭരണം നഷ്ടമായിരുന്നു. താഴെ തട്ട് മുതല്‍ കേന്ദ്ര നേതൃനിരയില്‍ വരെ ഒന്നിന് പുറകെ ഒന്നായിതിരിച്ചടികള്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക