ചാമ്ബ്യന്‍സ് ലീഗ് മത്സരം കളിച്ചുകൊണ്ടിരിക്കെ തന്റെ വീട്ടില്‍ കയറി കള്ളന്‍മാര്‍ മെഡലുകള്‍ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തി ചെല്‍സിയുടെ ഇംഗ്ലണ്ട് പ്രതിരോധനിര താരം റീസ് ജെയിംസ്. നാല് പേര്‍ അടങ്ങിയ കള്ളന്‍മാരുടെ സംഘം വീട്ടില്‍ കയറുന്നത് സാധനങ്ങള്‍ മോഷ്ടിച്ച്‌ ഇറങ്ങുന്നതുമായ വീഡിയോ പങ്കുവെച്ചാണ് താരം മോഷണ വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്ത് മെഡലുകള്‍ വീണ്ടെടുക്കാന്‍ തന്നെ സഹായിക്കണമെന്നും താരം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. റീസ് ജെയിംസ് ആ സമയത്ത് ചെല്‍സിക്കായി ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടത്തിന്റെ തിരക്കിലായിരുന്നു. സെനിത് സെന്റ് പീറ്റേഴ്സബര്‍ഗുമായാണ് ചെല്‍സി ആദ്യ മത്സരത്തിനിറങ്ങിയത്. മത്സരം നടന്ന ദിവസമാണ് വീട്ടില്‍ മോഷണം ഉണ്ടായതെന്ന് 21കാരന്‍ വെളിപ്പെടുത്തി. വീട്ടില്‍ സ്വര്‍ണമടക്കമുള്ള ആഭരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ഭാഗമായി ലഭിച്ച മെഡല്‍, സൂപ്പര്‍ കപ്പ് കിരീട നേട്ടവുമായി ബന്ധപ്പെട്ട മെഡല്‍, ഇംഗ്ലണ്ടിനായി യൂറോ 2020ഫൈനല്‍ കളിച്ചപ്പോള്‍ ലഭിച്ച രണ്ടാം സ്ഥാന മെഡല്‍ എന്നിവയാണ് മോഷണം പോയിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. ചെല്‍സിയുടേയും ഇംഗ്ലണ്ടിന്റേയും ആരാധകര്‍ മോഷ്ടാക്കളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും തന്നെ സഹായിക്കണമെന്ന് താരം അഭ്യര്‍ത്ഥിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവില്‍ കളിച്ച ആദ്യ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് സുപ്രധാന നേട്ടങ്ങളാണ് റൊണാള്‍ഡോ യങ് ബോയ്സിനെതിരായ മത്സരത്തില്‍ പോക്കറ്റിലാക്കിയത്. മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ റയല്‍ മാഡ്രിഡ് ഇതിഹാസതാരം ഇകര്‍ കസിയസിന്റെ ഏറ്റവുമധികം ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോ മത്സരത്തില്‍ നേടിയ ഗോളിലൂടെ ലയണല്‍ മെസിയുടെ മാത്രം പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡിനും പങ്കാളിയായി.

മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ യങ് ബോയ്‌സിന്റെ വല കുലുക്കിയാണ് ചാമ്ബ്യന്‍സ് ലീഗില്‍ ഏറ്റവുമധികം വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോളുകള്‍ നേടിയ കളിക്കാരനെന്ന ലയണല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ താരം എത്തുന്നത്. റൊണാള്‍ഡോ ചാമ്ബ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് യങ് ബോയ്‌സ്. ഈ സീസണ്‍ ചാമ്ബ്യന്‍സ് ലീഗിലെ ആദ്യത്തെ ഗോള്‍ കൂടിയാണു റൊണാള്‍ഡോ കുറിച്ചത്. തുടര്‍ച്ചയായ പതിനേഴാമത്തെ സീസണിലാണ് താരം ചാമ്ബ്യന്‍സ് ലീഗില്‍ വലകുലുക്കുന്നതെന്ന പ്രത്യേകതയും ഈ ഗോളിനുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക