കോണ്‍ഗ്രസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സിലും വിഭാഗീയത രൂക്ഷമാകുന്നു. മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചതിലെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം കമ്മറ്റികള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചു. ഗ്രൂപ്പ് വീതം വെപ്പ് ആരോപണം ഉയര്‍ന്നതോടെയാണ് വര്‍ക്കല,നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റികള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചത്. ഇനി ഗ്രൂപ്പ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച നേതൃത്വം നിയോജക മണ്ഡലം കമ്മിറ്റികളില്‍ വിശ്വസ്തരെ തിരുകി കയറ്റുന്നു എന്നാണ് വിമര്‍ശനം.

ഗ്രൂപ്പ് വീതം വെപ്പ് ആരോപിച്ച് വര്‍ക്കല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ ബാബുവും മുനീര്‍ ഷംസുദ്ദീനും ഇന്നലെ രാജിവച്ചിരുന്നു. ഇത് സംബന്ധിച്ച പരാതികള്‍ ദേശീയ നേതൃത്വത്തിന് ലഭിച്ചതോടെയാണ് രണ്ട് മണ്ഡലം കമ്മിറ്റികള്‍ മരവിപ്പിച്ചത്. അതേസമയം സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനം എടുത്തതില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ കെസി വേണുഗോപാല്‍ ഇടപെടുന്നുവെന്നാണ് ആക്ഷേപം. താഴെ തട്ടില്‍ പോലുമുള്ള ഈ ഇടപെടല്‍ അനുചിതമാണെന്നാണ് ഇവരുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നുവെന്ന മറു വിഭാഗവും കുറ്റപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ്സിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാനുള്ള കെപിസിസി നീക്കത്തിന് ഇടയിലാണ് പോഷകസംഘടനയായ യൂത്ത് കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഭിന്നത മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് സമവായം ഉണ്ടാക്കാന്‍ കെപിസിസി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക