വാടക വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോല്‍ താമസക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ടൗണില്‍ കട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് മരിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി വാടക കൊടുക്കുകയോ വീട്ടില്‍ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ കോടതിയെ സമീപിച്ച്‌ ഇയാളെ ഒഴിപ്പിക്കാന്‍ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഈ ഉത്തരവ് നടപ്പാക്കാന്‍ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നല്‍കിയെന്നും ഉടമസ്ഥന്‍ ആരോപിച്ചു. വെള്ളിയാഴ്ച ഉത്തരവ് നടപ്പാക്കാനായി ഉടമസ്ഥന്‍ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക