കണ്ണൂര്‍ : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ടോടെ ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ സുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് സുനിഷയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ഒന്നര വര്‍ഷം മുന്‍പായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കള്‍ സുനിഷയുമായി അകല്‍ച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ നിരവധി തവണ സുനിഷയെ കാണാന്‍ ശ്രമിച്ചെങ്കിലും ഭര്‍തൃവീട്ടുകാര്‍ കാണിക്കാന്‍ തയ്യാറായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് വിജീഷിന്റെ വീട്ടുകാര്‍ക്കെതിരെ സുനിഷയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുനിഷ ആത്മഹത്യ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക