രാധന്‍പൂര്‍ : പാട്നയിലെ രാധന്‍പൂര്‍ പട്ടണത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഗാരേജില്‍ സംസാരിച്ചിരുന്ന യുവാവിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണില്‍ നിന്നും പുക ഉയരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.പോക്കറ്റില്‍ നിന്നും പുക ഉയരുന്നതും യുവാവ് ഫോണ്‍ പുറത്തേക്കെറിയുന്നതും തുടര്‍ന്ന് ഫോണ്‍ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ആര്‍ കെ പട്ടേല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക