കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ അവലോകന യോഗം ചേരും. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി.

അതിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്നലെ 162 പേരുടെ മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 20,134 ആയി. ജൂലൈ 26 മുതല്‍ ഇന്നലെ വരെ 4099 പേര്‍ മരണത്തിന് കീഴടങ്ങി . ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുപ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗബാധ. 100 പേരെ പരിശോധിക്കുമ്ബോള്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നലെയും മൂവായിരത്തിന് മുകളിലാണ് രോഗബാധിതര്‍. മറ്റ് ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ കുറവില്ല. നേരത്തെ കേസുകള്‍ കുറഞ്ഞ് നിന്ന വയനാടും ആയിരത്തിന് മുകളിലായി കൊവിഡ് കേസുകള്‍. നിലവില്‍ 1,81 ,209 പേരാണ് ചികിത്സയിലുള്ളത്. വരും ദിവസങ്ങളിലും കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യം നാളെ ചേരുന്ന അവലോകന യോഗം വിലയിരുത്തും.

രോഗവ്യാപനം കുറക്കാന്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുമുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സെപ്തംബര്‍ പകുതിയോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് കണക്കുകൂട്ടല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക