കൊച്ചി: എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന്
എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ
നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ സ്ഥാപനം പിന്‍വാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക