മാള്‍ട്ട: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്ബില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കള്‍: ഹന, ഹിസ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക