തിരുവനന്തപുരം : പുതിയ ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളില്‍ എതിര്‍പ്പുയര്‍ന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നാണ് സൂചന. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

കടകളിലെത്താന്‍ വാക്സിന്‍, നെഗറ്റീവ്, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രത്തോളം കര്‍ശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നടപടികള്‍ കടുപ്പിക്കണോയെന്നതും ചര്‍ച്ചയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം കനക്കുകയാണ്.ലോക്ക് ഡൗണ്‍ ട്രോളുകളും വൈറലാകുകയാണ്. ഇതിനിടെ പോലീസുകാരുടെ അനാവശ്യ പിഴയീടാക്കലിനും ക്രൂര പ്രവര്‍ത്തികള്‍ക്കുമെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക