മ​നാ​മ: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ​ യോ​ഗം തീ​രു​മാ​നി​ച്ചു.

സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്കം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വി​ദ്യ​യും വി​ജ്ഞാ​ന​വും പു​തി​യ ക​ഴി​വു​ക​ളും കോ​ര്‍​ത്തി​ണ​ക്കി ഭാ​വി ത​ല​മു​റ രാ​ജ്യ​ത്തി​ന്​ ക​രു​ത്ത്​ പ​ക​രു​ന്ന​വ​രാ​യി​രി​ക്ക​​ട്ടെ​യെ​ന്ന്​ മ​ന്ത്രി​സ​ഭ ആ​ശം​സി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ര​ണ്ട്​ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച 40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രി​ല്‍ 80 ശ​ത​മാ​നം പേ​രും ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്ന​തി​നെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പ​മു​ണ്ടാ​യ ര​ണ്ട്​ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളെ മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​ഫ്​​ഗാ​നി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നും പൗ​ര​ന്മാ​ര്‍​ക്ക്​ മെ​ച്ച​പ്പെ​ട്ട ജീ​വി​തം ഉ​റ​പ്പാ​ക്കാ​നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​ന്‍െ​റ ജാ​ഗ്ര​ത​യു​ണ്ടാ​വ​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വി​ധ ​മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ര്‍ പ​​ങ്കെ​ടു​ത്ത യോ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടും സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക