കൊല്ലം: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവിനെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായി.തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ പൊലീസ് രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കാനഡയിലെ കൊണ്‍സ്റ്റഗോ സര്‍വകലാശാലയില്‍ എന്‍ജിനിയറിംഗ് എം.എസ് വിദ്യാര്‍ത്ഥിയായ, കൊല്ലം ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ അഡ്വ. കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണയെയാണ് (26) കാണാതായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. കോണ്‍സ്റ്റഗോ സര്‍വകലാശാലയുടെ ഗുലേബ് കാമ്ബസ് വിദ്യാര്‍ത്ഥിയാണ് അനന്തു. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്.

മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തുവും ഒഴുക്കില്‍പ്പെടുകയായിരുന്നു.

നയാഗ്ര പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ തുടരുകയാണ്.

എം.ടെക് കഴിഞ്ഞ അനന്തു കഴിഞ്ഞ ഏപ്രിലിലാണ് കൊണ്‍സ്റ്റഗോ യൂണിവേഴ്സിറ്റിയില്‍ 18 മാസം ദൈര്‍ഘ്യമുള്ള എം.എസ് കോഴ്സിന് ചേര്‍ന്നത്. ഒരു മാസത്തെ ഓണ്‍ലൈന്‍ ക്ലാസിനുശേഷം കഴിഞ്ഞ മേയിലാണ് കാനഡയിലേക്ക് പോയത്. പിതാവ് കോട്ടാത്തല ഷാജി കൊല്ലം ബാറിലെ അഭിഭാഷകനാണ്.നൈനയാണ് അമ്മ. നാലാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി അശ്വിന്‍ ഷാജി സഹോദരനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക