18 വര്‍ഷം മുമ്പത്തെ വ്യാജ ഏറ്റുമുട്ടല്‍:18 പോലീസുകാര്‍ക്ക് എതിരേ കേസ്

ഷാജഹാന്‍പുര്‍: ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ 18 വര്‍ഷം മുമ്പു രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതിയില്‍ അന്നത്തെ ഡിവൈ.എസ്.പിയടക്കം 18 പേര്‍ക്കെതിരേ കേസെടുത്തു.കോടതിയുത്തരവ് പ്രകാരമാണു നടപടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് എസ്.പി:...

വിഗ്ഗിലൊളിപ്പിച്ചും സ്വര്‍ണക്കടത്ത്!

ന്യൂഡല്‍ഹി: യു.എ.ഇയില്‍നിന്നു മടങ്ങിയെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി വരാണസി വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഉരുക്കിയ സ്വര്‍ണം കുഴമ്പുരൂപത്തില്‍ പൗച്ചിലാക്കി വിഗ്ഗിനടിയില്‍ ഒളിപ്പിച്ചാണ് ഒരാള്‍ സ്വര്‍ണം കടത്തിയത്. തലമുടി കുറച്ചുഭാഗം വടിച്ചുമാറ്റി...

കാഞ്ഞിരപ്പള്ളിയില്‍ ആഡംബര കാറില്‍ കടത്തിക്കൊണ്ടു വന്ന വന്‍ പുകയില പിടികൂടി; പിടിച്ചെടുത്തത് 6480 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍

കാഞ്ഞിരപ്പള്ളി: ആഡംബര കാറില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേര്‍ന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്....

നമ്പർ പ്ലേറ്റ് മറച്ചുവെച്ച് കേരള സ്റ്റേറ്റ് ബോർഡും, ചുവന്ന ബീക്കൺ ലൈറ്റും വെച്ച് ...

മാവേലിക്കര: മന്ത്രി പദവിയിലിരിക്കെ ഡോ. എം കെ മുനീര്‍ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച്‌ മരിച്ച വ്യക്തിയുടെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മാവേലിക്കര എം.എ.സി.ടി കോടതി. കെന്നത്ത് ജോര്‍ജ്...

സ്വന്തം വോട്ടിങ് ചിത്രീകരിച്ച കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്

കാണ്‍പുര്‍: വോട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചശേഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള മൂന്നാംഘട്ട പോളിങ്ങിനിടെയാണ് ബി.ജെ.പി. നേതാവുകൂടിയായ മേയര്‍ പ്രമീള പാണ്ഡെ പുലിവാല്‍ പിടിച്ചത്. കാണ്‍പൂരിലെ...

ബാര്‍ ലൈസന്‍സിനു വ്യാജരേഖ;സമീര്‍ വാംഖഡെയ്ക്കെതിരേ കേസ്

മുബൈ: വ്യാജരേഖ ചമച്ച് ബാര്‍ െലെസന്‍സ് നേടിയെന്ന പരാതിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ മുംെബെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരേ കേസ്. നവി മുംെബെയിലെ ഹോട്ടല്‍ സദ്ഗുരുവില്‍ ബാര്‍ അനുവദിക്കാന്‍...

സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം:നാല് പേര്‍ കസ്റ്റഡിയില്‍

തലശേരി: സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. നാലു പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബി.ജെ.പി -ആര്‍.എസ്.എസ്. അനുഭാവികളാണ്. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ന്യൂമാഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ കൂടുതല്‍...

അഗസ്ത്യാർകൂടം കീഴടക്കി 62 വയസ്സുകാരി നാഗരത്നമ്മ: വീഡിയോ ദൃശ്യം കാണാം

കേരളത്തിലെ വലിയ കൊടുമുടികളില്‍ രണ്ടാമതുള‌ള അഗസ്‌ത്യാര്‍കൂടം സാഹസികമായി കീഴടക്കി 62കാരിയായ നാഗരത്നമ്മ. കീഴ്‌ക്കാംതൂക്കായ പാറകളിലൂടെ കയറില്‍ പിടിച്ച്‌ നിഷ്പ്രയാസം കയറ്റം പൂ‌ര്‍ത്തിയാക്കുന്ന നാഗരത്നമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ബംഗളൂരു...

ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല വീഡിയോ: സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്തു.

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി പരാതി. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്തു. ഏഴാം...

38കാരിയെ ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ : സംഭവം തൃശൂരിൽ.

തൃശൂര്‍: തൃശൂരില്‍ 38കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി.കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കേസില്‍ പ്രതി അറസ്റ്റിലായി. പുതുക്കാട് സ്വദേശി എ.ലെനിനാണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കണ്ണൂരില്‍ നിന്ന്...

സംസാരശേഷിയില്ലാത്ത മകൻറെ കാര്യം ചർച്ചചെയ്യാൻ എന്ന് പറഞ്ഞ് അധ്യാപകൻ ഫോൺ നമ്പർ വാങ്ങി; വീട്ടിൽ ആരും...

മലപ്പുറം: ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ അധ്യാപകന്‍ ഭീഷണിപെടുത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി. ബലത്സംഗക്കേസിലെ പ്രതിക്ക് സാമ്ബത്തിക രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും മലപ്പുറം കൊണ്ടോട്ടി സ്വദേശിയയായ വീട്ടമ്മ പരാതിപ്പെട്ടു. എന്നാല്‍ പ്രതി...

ഇന്ത്യക്കാര്‍ക്കു വീണ്ടും മുന്നറിയിപ്പ്;യുക്രൈന്‍ വിടണമെന്ന് എംബസി

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താത്ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും മടങ്ങാന്‍...

യുദ്ധം ഒഴിവാക്കുകയെന്ന സമാധാനദൗത്യവുമായി മാക്രോണ്‍

പാരീസ്: യുദ്ധം ഒഴിവാക്കുകയെന്ന ദൗത്യവുമായി റഷ്യന്‍, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഒന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ച മാക്രോണ്‍, അതിനുശേഷം യുക്രൈന്‍ പ്രസിഡന്റ്...

ഹാഥ്റസില്‍ യുവമോര്‍ച്ച നേതാവ്വെടിയേറ്റു മരിച്ചു

ലഖ്നൗ: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ യുവമോര്‍ച്ചാ നേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കൃഷ്ണ യാദവാ(25)ണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ യാദവിന്റെ സഹോദരിക്കും പരുക്കേറ്റു. സിക്കന്ദ്ര റാവു നിയമസഭാ...

‘എന്റെ കുട്ടികളെ തൊടുന്നോ? തീക്കളി നിർത്തിക്കോ; അല്ലെങ്കിൽ’; താക്കീതുമായി സുധാകരൻ.

കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജിൽ ചരിത്രവിജയമാണ് കെഎസ്‌യു നേടിയത്. ഒരു സീറ്റിൽ ഒഴിച്ച് ബാക്കിയെല്ലാം വിജയിച്ചാണ് കെഎസ്‌യു ഡി.ബി കോളജിൽ വിജയം തൊട്ടത്. എന്നാൽ പിന്നാലെ കടുത്ത ആക്രമണമാണ് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ...

ദിലീപിനെതിരായ വധശ്രമക്കേസ്: ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍; വട്ടംചുറ്റി അന്വേഷണസംഘം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍,...

തുടരന്വേഷണം തടയണമെന്ന്; ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആരോപണം. കൂടാതെ തുടരന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...

നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കേസില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷ ഹെക്കോടതി ഇന്നു പരിഗണിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍...

പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ െഹെക്കോടതി ഇന്നു പരിഗണിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കൂടുതല്‍വാദം കേള്‍ക്കാനായി കേസ് മാറ്റുകയായിരുന്നു. അന്വേഷണവുമായി...

തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെന്ന് സി.പി.എം, തലശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍

തലശേരി: ന്യൂമാഹിക്കടുത്ത് സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കാല്‍ വെട്ടിമാറ്റി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....