തിരുവനന്തപുരത്ത് 62 കാരി വെട്ടേറ്റ് മരിച്ചു ; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: വെമ്പായത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കര സ്വദേശിനി സരോജം(62) ആണ് കൊല്ലപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക...

രാജപ്പന്റെ പണം തട്ടിയ കേസ് ഒത്തു തീര്‍പ്പിലേക്ക്:പണം തിരികെ നല്‍കാമെന്ന് സഹോദരി

കോട്ടയം: വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം സഹോദരി തട്ടി യെന്ന കേസ് ഒത്തു തീര്‍പ്പിലേക്ക്. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം...

വി ഡി സതീശന്‍ ഇന്ന് രാഹുല്‍ഗാന്ധിയെ കാണും; ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും

ഡൽഹി: പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി...

ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക്.

തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍...

കൊല്ലത്ത് യുവതി ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം; വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

കൊല്ലം: ശൂരനാട് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിയാണ് കമ്മിഷന്‍ തെളിവെടുക്കുക. ഇതിനായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍...

ബാറുടമകള്‍ ഉടക്കി തന്നെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന തില്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ബാ​റു​ട​മ​ക​ള്‍, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ സെ​ക്ര​ട്ട​റി​ത​ല ച​ര്‍​ച്ച ന​ട​ക്കും. അ​തു​വ​രെ...

ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് എസ്പി ഓഫീസില്‍ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന്...

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്: കൂടുതൽ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കുമെന്നാണ്...

ഇളയദളപതിക്ക് ഇന്ന് 47-ാം പിറന്നാള്‍,​ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ താരം:വിജയ് യുടെ അറുപത്തിയഞ്ചാം ചിത്രം

ആ​രാ​ധ​ക​ര്‍​ക്ക് ​പി​റ​ന്നാ​ള്‍​ ​സ​മ്മാ​ന​മാ​യി​ ​ഇ​ള​യ​ ​ദ​ള​പ​തി​ ​വി​ജ​യി​ന്റെ​ ​പു​തി​യ​ ​സി​നി​മാ​ ​പ്ര​ഖ്യാ​പ​നം.​ഇ​ന്ന് ​നാ​ല്‍​പ്പ​ത്തി​യേ​ഴാ​ ം​ ​വ​യ​സി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ ​വി​ജ​യ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പു​തി​യ​ ​സി​നി​മ​യാ​യ​ ​ബീ​സ്റ്റി​ന്റെ​ ​അ​നൗ​ണ്‍​സ്മെ​ന്റ് ​ന​ട​ത്തി​യ​ത്.​ ​കൊ​ല​മാ​വ്...

ഇന്ധനവില ഇന്നും കൂട്ടി; 22 ദിവസത്തിനിടെ വില വർധികകുന്നത് പന്ത്രണ്ടാം തവണ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന്...

ഇന്ധന വില വീണ്ടും കൂട്ടി: തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 99.54 രൂപ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ് . കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും ഡീസലിന്...

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു; മരണം കൊവിഡ് ബാധയെ തുടർന്ന്

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍...

വിസ്‍മയയുടെ മരണം;പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും,ഭര്‍ത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

കൊല്ലം: പോരുവഴിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പോലീസ് സംഘം ചോദ്യം ചെയ്യുന്നു.

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ...

ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മലപ്പുറത്ത് ഗ്രൂപ്പ് യോഗം: കാലു വാരിയ എ പി അനിൽ കുമാറിന് തിരിച്ചടി നൽകാൻ...

മലപ്പുറം: മലപ്പുറത്ത്‌ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഐ ഗ്രൂപ്പ്‌ നേതൃയോഗം. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി അജയ്‌മോഹന്റെ പൊന്നാനിയിലെ വീട്ടിലാണു ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ്‌...

കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ...

സിബിഎസ്ഇ പരീക്ഷ റദ്ദാക്കൽ: മാർക്കിൽ തൃപ്തിരല്ലാത്തവർക്ക് പരീക്ഷ എഴുതാൻ അവസരം; പരീക്ഷകൾ ഓഗസ്റ്റ് 15 നും സെപ്റ്റംബർ...

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഓഗസ്റ്റ്15നും സെപ്റ്റംബര്‍ 15നും ഇടയില്‍ പരീക്ഷ നടക്കും.രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ്...

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാം; സർക്കാർ ഉത്തരവിറങ്ങി.

കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കള്ളക്കടത്ത് സ്വർണം കവരുന്ന സംഘം തന്നെ; കൂട്ടത്തിൽ ഉള്ളവരെ ചോദ്യം ചെയ്തത്...

കോഴിക്കോട് : രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘമെന്നു പൊലീസ്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം പിന്തുടർന്നാണ് ഇവർ വിമാനത്താവളത്തിനടുത്തുനിന്നു രാമനാട്ടുകരയിലെത്തിയത്....

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...