തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമായിരുന്നു ഉഷ എന്ന നടി. ചെങ്കോല്‍ എന്ന മോഹൻലാല്‍ ചിത്രത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ ഉഷ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയെ കണ്ടുമുട്ടിയ ചിലർ പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. സാധാരണക്കാരില്‍ ഒരാളായി ജീവിക്കുന്ന നടിയാണ് റീലില്‍ ഉള്ളത്.

സ്കൂട്ടിയില്‍ വാഹനങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന നടിയാണ് വിഡിയോയില്‍ ഉള്ളത്. ആരാണ് ഈ താരമെന്ന് അറിയാമോ എന്ന തരത്തിലാണ് ഈ വീഡിയോ യുവാക്കള്‍ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ടും മുൻകാല സിനിമകളെ കുറിച്ച്‌ പറഞ്ഞുകൊണ്ടും രംഗത്തെത്തിയത്. ചെങ്കോല്‍ എന്ന സിനിമയില്‍ മോഹൻലാലിനോട് ഉഷ പറയുന്ന ഡയലോഗുകള്‍ വരെ പ്രേക്ഷകർ കമന്റായി രേഖപ്പെടുത്തുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക