കോട്ടയം: നിരവധി ഗുണ്ടാ ക്രിമിനൽക്കേസുകളിൽ പ്രതിയായതിനെ തുടർന്നു ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര തൊണ്മംകുഴി കണിച്ചേരിൽ വീട്ടിൽ ആഖിൽ ബാബു (20), ആർപ്പൂക്കര തൊമ്മൻകവല താഴപ്പള്ളി ഹരിക്കുട്ടൻ സത്യൻ (22), കൈപ്പുഴ പിള്ളക്കവല ഭാഗത്ത് ഇല്ലിച്ചിറയിൽ വീട്ടിൽ ഷാജി മകൻ ഷൈൻ ഷാജി (23), മള്ളുശ്ശേരി തേക്കുംപാലം പതിയിൽപറമ്പിൽ വീട്ടിൽ തോമസ് ഏബ്രഹാം (പ്രിൻസ് – 26), .തെള്ളകം അടിച്ചിറ വലിയകാല കോളനിയിൽ തടത്തിൽപറമ്പിൽ വീട്ടിൽ നാദിർഷ നിഷാദ് (21), .ആർപ്പുക്കര കോലേട്ടമ്പലം ഭാഗത്ത് ചക്കിട്ടപറമ്പിൽ വീട്ടിൽ അഖിൽ രാജ് (24), ആർപ്പുക്കര വില്ലുന്നി പിഷാരത്ത് വിഷ്ണുദത്ത്. (21), എന്നിവരെയാണ് അടിമാലിയിലെ ഒളിത്താവളത്തിൽ നിന്നും പൊലീസ് സംഘം പിടികൂടിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയതും, മാല പൊട്ടിക്കലും ഗുണ്ടാ ആക്രമണവും അടക്കം നിരവധി കേസുകളിൽ പ്രതികളായിരുന്നു ഇവർ. ഗുണ്ടാ സംഘത്തലവൻമാരെ ഓരോരുത്തരെയായി പൊലീസ് പിടികൂടുകയും, നിരവധി കേസുകളിൽ പ്രതികളായ ഇവരിലേയ്ക്കും അന്വേഷണം എത്തുമെന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതികൾ അടിമാലിയിലേയ്ക്കു ഒളിവിൽ പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി, എസ്.ഐ കെ.കെ പ്രശോഭ്, എ.എസ്.ഐ പി.വി മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, രാഗേഷ്, പ്രവീണോ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക