പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്‍റെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊലീസ് പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയാണ്. ലഹരി ഉപയോഗം തടയാനായി ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്നും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നും നിര്‍ദേശം നല്‍കും.

ഈമാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് മുന്നൂറ് ഗ്രാം എംഡിഎംഎ. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊന്‍പതുകാരിയുള്‍പ്പെടെ 23പേര്‍. മറ്റു ജില്ലകളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ മുറി വാടകയ്ക്കെടുത്ത് തങ്ങിയായിരുന്നു ലഹരിയിടപാടുകള്‍. കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2707 കേസുകള്‍. അറസ്റ്റിലായത് 3214 പേര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്‍റെ അളവിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 293ഗ്രാം എംഡിഎംഎ എങ്കില്‍ ഈ വര്‍ഷം പിടികൂടിയത് ഒന്നേക്കാല്‍ കിലോയിലേറെ. ഹാഷിഷ് ഓയിലിന്‍റെ അളവ് 158ഗ്രാമില്‍ നിന്ന് മൂന്നേകാല്‍ കിലോയിലേക്ക്. എന്നാല്‍ കഞ്ചാവിന്‍റെ അളവ് 135കിലോയില്‍ നിന്ന് 75 ആയി കുറഞ്ഞു. കഞ്ചാവിന്‍റെ ഇടിവ് സിന്തറ്റിക് ലഹരിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. കൊച്ചിയിലേക്കൊഴുകുന്ന കോടികളുടെ ലഹരിമരുന്നിന്‍റെ ഒരു അംശം മാത്രമാണ് അന്വേഷണ ഏജന്‍സികളുടെ വലയില്‍ കുരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക