അഭിനയലോകത്ത് നിന്ന് അപ്രതീക്ഷിതമായി ബുദ്ധ സന്യാസിയായ ഒരു നടിയുണ്ട്. ഒരു കാലത്ത് ഐശ്വര്യ റായിക്ക് ഒപ്പം മത്സര രംഗത്ത് ഉണ്ടായിരുന്ന ഈ താരം പെട്ടെന്നാണ് സന്യാസിയായത്. ബർഖ മദൻ എന്നാണ് പേര്. അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോണ്‍ കാ ഖിലാഡി’ എന്ന ചിത്രത്തിലും നിരവധി മുൻനിര ടിവി പരമ്ബരയിലും താരം അഭിനയിച്ചിട്ടുണ്ട്.
2002ല്‍ ദലെെലാമയില്‍ ആകൃഷ്ടയായ നടി റിംപോച്ചെയെ സമീപിച്ച് കാഠ്മണ്ഡുവിലെ ആശ്രമത്തില്‍ സന്യാസ ജീവിതവുമായി തുടരുകയാണ്. 1994ലെ മിസ് ഇന്ത്യ ഫെെനലിസ്റ്റ് ആയിരുന്നു ബർഖ. പഞ്ചാബി കുടുംബത്തിലാണ് ബർഖയുടെ ജനനം. മിസ് ടൂറിസം ഇന്ത്യ പട്ടവും താരം സ്വന്തമാക്കിയിരുന്നു.
ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗില്‍ എന്നിവർക്കൊപ്പം ഫെമിനിനാ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ബർഖയുടെ ആദ്യ ചിത്രം ‘ഖിലാഡിയോണ്‍ കാ ഖിലാഡി’ ആണ്. 2003ല്‍ പുറത്തിറങ്ങിയ ‘ഭൂത്’ എന്ന ചിത്രത്തിലും ബർഖ ഒരു പ്രധാന വേഷം കെെകാര്യം ചെയ്തിട്ടുണ്ട്. 2012ലാണ് അഭിനയരംഗത്തോട് വിടപറഞ്ഞ് താരം സന്യാസിയായത്. ‘വെണ്‍’ എന്ന് പേരും മാറ്റിയിരുന്നു.