ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ധാരാളം ആരാധകരുള്ള ദമ്ബതിമാരാണ്. വിവാഹിതരായി 15 വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ബന്ധം ശക്തമായി നിലനിര്‍ത്തുകയാണ് ഇരുവരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും പരസ്പരം താങ്ങായും തണലായും ഒന്നിച്ച്‌ നീങ്ങുന്നവരാണ് ഐശ്വര്യയും അഭിഷേകും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2010ല്‍ ബോളിവുഡിലെ പ്രശസ്തമായ ചാറ്റ് ഷോ കോഫി വിത്ത് കരണിന്റെ സീസണ്‍ 3യില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ കരണ്‍ അഭിഷേകിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അഭിഷേകല്ലാതെ ഐശ്വര്യയ്‌ക്കൊപ്പം ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരുടേതാണ് എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്.

ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, രജനികാന്ത് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും അഭിഷേകിന് കരണ്‍ നല്‍കി. അതില്‍ നിന്നും അഭിഷേക് രജനികാന്തിന്റെ പേരാണ് തെരഞ്ഞെടുത്തത്. ആ പേര് തെര‍ഞ്ഞെടുക്കാന്‍ അഭിഷേക് പറഞ്ഞ കാരണമാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുന്നത്. ‘ഞാന്‍ ഹൃത്വിക് റോഷനും ഐശ്വര്യയും ജോഡികളാകുന്നത് കണ്ടിട്ടുണ്ട്. അവര്‍ ഒരു നല്ല ജോഡിയാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ ജോഡി വലിയ അത്ഭുതമാകില്ല. കാരണം ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പുരുഷനാണ് ഹൃത്വിക്ക് റോഷന്‍. അദ്ദേഹം നില്‍ക്കുമ്ബോള്‍ ആ സൗന്ദര്യമാണ് ആസ്വദിക്കപ്പെടുക ഇവരുടെ ജോഡിയല്ല. ഷാരൂഖിനൊപ്പവും ഐശ്വര്യ പെയറായാല്‍ നല്ലതൊക്കെയാണ്. ഒരു റോ എനര്‍ജിയുണ്ട് ഇരുവര്‍ക്കുമിടയില്‍. പക്ഷെ എനിക്ക് തോന്നുന്നു രജനി അങ്കിളും ഐശ്വര്യയുമാകുമ്ബോള്‍ ആ ജോഡി അതിശയിപ്പിക്കുന്നുവെന്നാണ്. റോബോട്ട് സിനിമ ഞാന്‍ അതുകൊണ്ട് വളരെ ഇഷ്ടപ്പെടുന്നു’ അഭിഷേക് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018ല്‍ ചലച്ചിത്ര സംവിധായന്‍ ഷൂജിത് സിര്‍ക്കറുമൊത്തുള്ള ഒരു പരിപാടിയില്‍ അഭിഷേക് ബച്ചന്‍ ശമ്ബള തുല്യതയെക്കുറിച്ച്‌ സംസാരിക്കുകയും ഭാര്യ ഐശ്വര്യ റായ് ബച്ചന്‍ തന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അവര്‍ ഒരുമിച്ച്‌ ചെയ്ത ഒമ്ബത് സിനിമകളില്‍ എട്ടെണ്ണത്തിലും ഐശ്വര്യയുടെ പ്രതിഫലം തന്നേക്കാള്‍ കൂടുതലാണെന്ന് അഭിഷേക് പറഞ്ഞിരുന്നു.

ബോബ് ബിശ്വാസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അഭിഷേക് സിനിമ. ഐശ്വര്യറായിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത് പൊന്നിയന്‍ സെല്‍വനാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക