അഭിഷേക് ബച്ചന്‍ – ഐശ്വര്യ എപ്പോഴും ആരാധകരുടെ ഇഷ്ടപ്പെട്ട താരദമ്ബതികളാണ്. ശനിയാഴ്ച അബുദാബിയില്‍ നടന്ന IIFA അവാര്‍ഡ് ദാന ചടങ്ങില്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചാണ് റെ‍ഡ് കാര്‍പ്പറ്റില്‍ എത്തിയത്.

ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. തന്റെ ഫാഷന്‍ സ്റ്റൈല്‍ കൊണ്ട് ആരാധകരെ അമ്ബരപ്പിച്ചിട്ടുള്ള താരമാണ് ഐശ്വര്യ. ഐഐഎഫ്‌എ അവാര്‍ഡിലും അതില്‍ മാറ്റമുണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവാര്‍ഡ് ചടങ്ങിന് ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം മകള്‍ ആരാധ്യയും ഉണ്ടായിരുന്നു. മൂന്നുപേരും കൂടി ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അവാര്‍ഡ് ചടങ്ങിനിടെ ഡാന്‍സ് ചെയ്ത അഭിഷേക് ഭാര്യയുടെയും മകളുടെയും അടുത്തേക്ക് എത്തുകയും ഇരുവരും അഭിഷേകിനൊപ്പം ചേരുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക