തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും.ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ്‌ റേഷന്‍കടകളില്‍ എത്തി.‌ ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും.

സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്ബര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക