പ്രതിപക്ഷം എതിര്‍ത്താലും ഭക്ഷ്യക്കിറ്റിനു പുറമേ ഓണക്കിറ്റും സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനും വാണിജ്യാവശ്യത്തിനുള്ള പ്രത്യേക വായ്പ നല്‍കാനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ ചില പ്രൈവറ്റ് ബാങ്കുകള്‍ ഇടപാടുകാരുടെ വീടുകളില്‍ ചെന്ന് ഭീക്ഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആ ബാങ്കുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഭരണ — പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണം.
ലോകത്ത് ഏറ്റവും മോശം സംസ്ഥാനം കേരളമാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്.കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ശമ്ബളം നല്‍കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയാണ്.
കോവിഡിനെ തുടര്‍ന്ന് കേരളത്തിന്റെ സാമ്ബത്തിക രംഗം സ്തംഭനാവസ്ഥയിലാണ്. എല്ലാ മേഖലയിലുമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക